FOLLOWERS

Saturday, October 7, 2017

നക്ഷത്രങ്ങൾക്ക് പറയാനുള്ളത്

വിദ്യാഭ്യാസത്തിനു ശേഷം എന്ത്  ചെയ്യണമെന്നു ആലോചിച്ചിരിക്കുമ്പോൾ അവളുടെ വിവാഹം കഴിഞ്ഞു .
ഒരു പാട് വാഗദാനങ്ങളോടെ   അവൻ അവളെ കൈ പിടിച്ചു നടത്തി .കുടുംബ ഭാരത്താൽ അവളുടെ തോളുകൾ ചാഞ്ഞു .ഒടുവിൽ അങ്ങകലെ ഒരു സാന്ധ്യ നക്ഷത്രമായി അവൾ മാറി ,അവനോ ഒരു സൂര്യനും .....തൻ്റെ പ്രഭയിൽ എല്ലാം മറക്കുന്ന സൂര്യൻ .

Monday, September 7, 2015

മേഘ കാവ്യം

   അവള്‍ പതിവിലും സന്തോഷവതി യായിരുന്നു.മല മുകളില്‍ പോന്‍ പ്രഭ പരത്തി നില്ക്കുന്ന സൂര്യന്റെ കിരണങ്ങളേറ്റ് ഒഴുകുന്ന പുഴ.വിരിഞ്ഞ പൂക്കളെ  തഴുകി  കടന്നു പോകുന്ന ഇളം തെന്നല്‍.ആ സ്വപ്ന ലോകത്തിന്റെ ആലസ്യത്തില്‍ അവള്‍ മയങ്ങി.അവള്‍ക്ക് ഇനി ഒന്നും ചെയ്യാനില്ലായിരുന്നു.അങ്ങിനെ നിനച്ചിരിക്കാതെ അവിടമാകെ കാര്‍മുകില്‍ മൂടി .മിന്നെറിഞ്ഞു .ഇടിവെട്ടി.ഇനി എന്ത് എന്ന് ചിന്തിച്ചിരിക്കുന്ന മാനത്ത് അവളുടെ കണ്ണീര്‍ ഒരു മഴയായി  ചെയ്തു .അതൊരു കവിതയായി കാവ്യ മായി.
അവള്‍ = ഭൂമി

Wednesday, May 13, 2015

ഭൂമികുലുക്കം

വിറകൊണ്ടീടും ഒരു നാള്‍ അവള്‍ ......സര്‍വ്വംസഹയെങ്കിലും.