FOLLOWERS

Monday, December 20, 2010

അമ്മായിഅമ്മ

അമ്മായിഅമ്മ കിടപ്പില്‍ ആയിട്ട് ഒരു വര്‍ഷമായി .കയ്യും കാലും തളര്‍ന്നെക്കിലും നാവിനു മാത്രം ഒരു കുഴപ്പവും ഇല്ല .തരം കിട്ടുമ്പോള്‍ എല്ലാം അവര്‍ കുത്തുവാക്ക് പറയാന്‍ തുടങ്ങും .സഹിക്കാന്‍ വയ്യാതെ ഒടുവില്‍ ഭര്‍ത്താവ് ഹോം നഴ്സിനെ വച്ചു .അവരൊരു പാവം സ്ത്രീ ആയിരുന്നു .കാണാന്‍ സുന്ദരിയും ,രണ്ട് മക്കളുടെ അമ്മയും പ്രാരാബ്ധ കാരിയും ആയിരുന്നു .
അമ്മായിഅമ്മ മരിച്ചു ആറാം മാസം അച്ഛന്‍ ഹോം നഴ്സിനെ വിവാഹം ചെയ്തു .താനാണ് നിലവിളക്കും താലവുംമായി അവരെ എതിരേറ്റത്‌ .
വിവാഹ പിറ്റേന്നു ക്ഷീണം കൊണ്ടോ എന്തോ എഴുന്നേല്‍ക്കാന്‍ വൈകി .ഉറക്ക ചടവുമായി അടുക്കളയില്‍ എത്തിയപ്പോള്‍ കണ്ടത് നവവധു പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതാണ് .ഞാന്‍ അവരെ നോക്കി ചിരിച്ചു .അവര്‍ എന്നെ ഒന്ന് നോക്കി എന്നിട്ട് ദെഷ്യത്തോടെ പറഞ്ഞു ."ഇനി ഇവിടെ ഇങ്ങനെ ഒന്നും പറ്റില്ല വെളുപ്പിന് നേരത്തെ എഴുന്നേറ്റു ഭക്ഷണ കാര്യങ്ങള്‍ നോക്കി കൊള്ളണം ,മനസ്സിലായോ .....". അവള്‍ ഒന്നും പറയാന്‍ ആവാതെ അന്തം വിട്ടു നിന്നു.......