മൂളിപാട്ടും പാടി ചുറ്റും കുടിയിട്ടു കുറെ നേരമായി .ഞാന്‍ തക്കം പാര്‍ത്തിരുന്നു .കയ്യില്‍ വന്നിരുന്നപ്പോള്‍ ഒറ്റ അടി .കൊന്നു കഴിഞ്ഞപ്പോള്‍ ആണ് ആ ചിന്ത വന്നത് .പാറി പറന്നു നടന്നിരുന്ന ഒരു കൊച്ചു ജീവനെല്ലെ താന്‍ എടുത്തത് .സര്‍വരോഗ കാരണി യാണെങ്കിലും ഒരു ജീവനെല്ലെ തന്‍റെ മുന്നില്‍ ചലനമില്ലാതെ കിടക്കുന്നത് .മനുഷ്യന്‍റെ കോടതിയില്‍ ശിക്ഷ യില്ലാത്തത് കൊണ്ട് രക്ഷപെട്ടു, ഞാന്‍ ആശ്വസിച്ചു ....
FOLLOWERS
Sunday, May 27, 2012
Wednesday, April 18, 2012
കാറ്റ്
കാറ്റ് ആഞ്ഞു വീശുകയാണ് .വീണ സിറ്റ് ഔട്ട് ല്‍ ഇരുന്നു അത് ആസ്വദിക്കുകയാണ് .മഴ ഇപ്പോള്‍ പെയ്യും .കാറ്റ് വീശുന്നത് കാണാന്‍ എത്ര മനോഹരമാണ് .കാറ്റ് വരുന്നത് ദൂരെ നിന്നും കാണാം .തെങ്ങുകള്‍ ആടി ഉലയുന്നു .മരങ്ങള്‍ നിലത്തേക്കു ചായുന്നു .എത്ര ശക്തമായ കാറ്റാണ് .പെട്ടെന്നവള്‍ മീനയെ കുറിച്ചാലോജിച്ചു. ആ ഓല മേഞ്ഞ വീട്ടില്‍ അവള്‍ എന്ത് ചെയ്യുകയായിരിക്കും
Wednesday, March 14, 2012
അമ്പിളി
അവള്‍ അമ്പിളി മാമ്മനെ നോക്കി ഇരിക്കുമായിരുന്നു .തനിയെ രാത്രിയില്‍ ഉമ്മറ പടിയിലിരുന്നു ചന്ദ്രനെ നോക്കുന്നത് പ്രത്യേക രസമായിരുന്നു .എങ്ങും പ്രഭ പരത്തി പുഞ്ചിരി തൂകി നില്‍ക്കുന്ന നിലാവിനോട് അവള്‍ക്കു പ്രത്യേക ഇഷ്ട്ടമായിരുന്നു .സന്തോഷം ആയാലും , സങ്കടം ആയാലും എല്ലാം, അവള്‍ ഒരു നോട്ടത്തിലുടെ അമ്പിളി യോട് പറഞ്ഞിരുന്നു .താന്‍ എവിടെ പോയാലും അമ്പിളി തന്‍റെ കുടെ വരുമെന്ന വിശ്വാസം അവള്‍ക്കുണ്ടായിരുന്നു .
വിവാഹ ശേഷം മറ്റൊരു വീട്ടില്‍ മറ്റൊരു അന്തരീക്ഷത്തില്‍ ഒറ്റ പെട്ടപ്പോള്‍ അവള്‍ക്കു കുട്ട് അമ്പിളി മാത്രമേ ഉണ്ടായിരുന്നോള്ളൂ.
വിവാഹ ശേഷം മറ്റൊരു വീട്ടില്‍ മറ്റൊരു അന്തരീക്ഷത്തില്‍ ഒറ്റ പെട്ടപ്പോള്‍ അവള്‍ക്കു കുട്ട് അമ്പിളി മാത്രമേ ഉണ്ടായിരുന്നോള്ളൂ.
Subscribe to:
Posts (Atom)