കുടിയൊഴിപ്പിക്കപെട്ടവരുടെ
നിലവിളി ,ഇരകളുടെ
രോധനം, പ്രകൃതി
സ്നേഹികളുടെ പ്രതിരോധം.....
എല്ലാ തിന്മകള്‍ക്കും
ജനാധിപത്യത്തിലെ ഏക ന്യായീകരണം ....വികസനം
FOLLOWERS
Friday, October 11, 2013
Saturday, August 17, 2013
കസേര
ഇരിക്കാന്‍ പഠിച്ച നാള്‍ മുതല്‍ ഒരു കസേരക്ക് വേണ്ടി യായിരുന്നു നെട്ടോട്ടം .നഴ്സറിയില്‍ ഒരു സീറ്റിനു വേണ്ടി അച്ഛന്റ
നെട്ടോട്ടം ,അമ്മയുടെ ആവലാതി .പരീക്ഷകള്‍ ...... പരീക്ഷകള്‍ എഴുതുമ്പോള്‍ തന്റെ നമ്പറിട്ട സീറ്റിനു വേണ്ടി യുള്ള അന്വേഷണം . ജീവിതത്തില്‍ ഒരു കസേരക്ക് വേണ്ടിയുള്ള നെട്ടോട്ടം പിന്നെ പല കസേര കളില്‍ മാറി മാറി യുള്ള പ്രയാണം .പെന്‍ഷനായി വീട്ടിലിരിക്കുമ്പോള്‍ ചാരു കസേര കൂട്ടിനുണ്ടായിരുന്നു .ജീവിതത്തെ പിന്തിരിഞ്ഞു നോക്കാന്‍ താന്‍ നടന്ന വഴിയിലുടെ നടന്നപ്പോള്‍ താന്‍ ഇരുന്ന കസേരയില്‍ മറ്റൊരാള്‍ ഇരിക്കുന്നത് നെടുവീര്‍പ്പോടെ കാണാനെ കഴിഞ്ഞോള്ളൂ .ഇനി ആളോഴിയാന്‍ ഈ ചാരു കസേര മാത്രം .......ഒഴിഞ്ഞു കൊടുക്കുകയേ നിര്‍വ്വാഹമോള്ളൂ....
Friday, July 26, 2013
പവിഴങ്ങള്‍
മുങ്ങല്‍
വിദ്ധക്ത൪ അവനെ പോക്കിയെടുത്തു..തണുത്തു
വിറങ്ങലിച്ച ആ ശരീരം അവ൪
കരയിലേക്ക് എടുത്തു വച്ചു.അമ്മ
ഒന്നേ നോക്കി ഒള്ളൂ ആ കണ്ണുകളിലേക്ക്
, അവ പവിഴങ്ങള്‍
പോലെ തിളങ്ങുന്നുണ്ടായിരുന്നു,
അവ പറയുന്നുണ്ടായിരുന്നു....ഇനി
ഞാ൯ അനുസരണകേട് കാണിക്കില്ലമ്മേ
....
Subscribe to:
Posts (Atom)