FOLLOWERS

Tuesday, September 14, 2010

കുടുംബകാര്യം

ഇന്നവള്‍ക്ക്‌ വല്ലാതെ സങ്കടം തോന്നി .അവള്‍ ചോറും കറികളും മൂടി വച്ചു .
രുച്ചി ഇല്ല പോലും ,നാക്കില്‍ വെക്കാന്‍ കൊള്ളില്ലത്രെ ഇതിലും നല്ലത് പച്ച വെള്ളം കലക്കി തരുന്നതാണ് .......
അയാളുടെ ആക്രോശം അവളുടെ കാതില്‍ മുഴങ്ങി .അവള്‍ക്കു ഓര്‍ക്കും തോറും സങ്കടം ഏറി വന്നു .
കറികള്‍ക്ക് എന്താണിത്ര കുഴപ്പം ......എന്ന് എന്തെക്കിലും തിരിച്ചു മറുപടി പറഞ്ഞാല്‍ അപ്പോള്‍ അമ്മയെ വാഴ്ത്തലായി .എന്റെ അമ്മ ഉണ്ടാക്കുന്ന കറികള്‍
അതിന്റെ ഏഴ് അയലത്ത് വരില്ലത്രെ ഇതൊന്നും .
എന്നുമെന്നും കരയാനായിരിക്കും തന്റെ വിധി .അവള്‍ ചിന്തിച്ചിരികെ മുറ്റത്ത് നിന്നും ഒരു വിളി ."അമ്മേ..........വല്ലതും തരണേ ." അവള്‍ അയാള്‍ക്ക്‌ എന്ത് നല്‍കാനാണ് .ഒരു പൈസ പോലും തന്റെ കൈയില്‍ ഇല്ല .അവള്‍ ചോറും കറിയും എടുത്തു അയാള്‍ക്ക്‌ കൊടുത്തു .അയാള്‍ അത് ആര്‍ത്തിയോടെ കഴിച്ചു ഇടക്ക് അവളുടെ മുഖത്തേക്ക് ദയവോടെ നോക്കി .വല്ലാത്ത ആത്മസംത്രിപ്തിയോടെ അവള്‍ അത് നോക്കി നിന്നു........

Monday, August 16, 2010

സിനിമ

അയാള്‍ തമന്നയെ കുറിച്ചാലോജിച്ചു. തന്‍റെ പുതിയ പടത്തില്‍ അഭിനയിപ്പികാന്‍ പറ്റിയ നല്ല കുട്ടി . ആ കുട്ടിയെ ഉറപ്പികാം .താന്‍ അനേകം നായികമാരെ സിനിമയില്‍ കൊണ്ട് വന്നു വിജയിപ്പിച്ചതില്‍ അയാള്‍ അഭിമാനം കോണ്ടു .
അയാള്‍ തമന്നയെ കണ്ടു .വളരെ    നിഷ്കളങ്കമായ ചിരി .താന്‍ സിനിമയില്‍ എടുത്ത എല്ലാ .    നായികമാ൪ക്കും
 ഈ ചിരി ഉണ്ടായിരുന്നു  ,പക്ഷെ പിന്നീട് അവരുടെ മുഖത്ത് ആ ചിരി കാണാന്‍ കഴിഞ്ഞില്ല .അവരെല്ലാം എത്രയോ മാറിയിരിക്കുന്നു .എല്ലാവരും എന്തിനോ വേണ്ടിയുള്ള ഓട്ടത്തിലാണ് . ഒരു നിമിഷം ചിന്തിച്ചു തന്നെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന തമന്നയുടെ തലയില്‍ കൈ വച്ചു അയാള്‍ തിരിഞ്ഞു നടന്നു ......

Friday, July 16, 2010

ഒരു ചങ്ങലയുടെ ആത്മഗതം

കഴിഞ്ഞ കുറെ നാളുകളായി താന്‍ ഇങ്ങനെയാണ് .ഒരു ഏകാന്തത . എപ്പോഴും ചിന്തയാണ് ,അന്തകാരം ,എല്ലാവരാലും ഉപേക്ഷിക്കപെട്ട അവസ്ഥ .
നീണ്ട വ്യാഴവെട്ട കാലം എന്തെല്ലാം കണ്ടു ,ആരെല്ലാം വന്നു, ആരെല്ലാം പോയി . .ബന്ധനം എന്നിട്ടും തളരാതെ . കിലുക്കങ്ങള്‍ ......അതിപ്പോള്‍ കാതില്‍ മുഴങ്ങുകയാണ് .
ഏകാന്തമായ കാത്തിരിപ്പിനൊടുവില്‍ അതാ ഒരാള്‍ വരുന്നു .ഹോ .......എന്തൊരു ആശ്വാസം ,ഇനി തനിക്കു കുട്ടായി അല്ലെങ്കില്‍ ഇവിടെ ഇരുട്ടില്‍ തനിക്കു ഭ്രാന്ത് പിടിക്കുമായിരുന്നില്ലെ ......