FOLLOWERS

Tuesday, September 14, 2010

കുടുംബകാര്യം

ഇന്നവള്‍ക്ക്‌ വല്ലാതെ സങ്കടം തോന്നി .അവള്‍ ചോറും കറികളും മൂടി വച്ചു .
രുച്ചി ഇല്ല പോലും ,നാക്കില്‍ വെക്കാന്‍ കൊള്ളില്ലത്രെ ഇതിലും നല്ലത് പച്ച വെള്ളം കലക്കി തരുന്നതാണ് .......
അയാളുടെ ആക്രോശം അവളുടെ കാതില്‍ മുഴങ്ങി .അവള്‍ക്കു ഓര്‍ക്കും തോറും സങ്കടം ഏറി വന്നു .
കറികള്‍ക്ക് എന്താണിത്ര കുഴപ്പം ......എന്ന് എന്തെക്കിലും തിരിച്ചു മറുപടി പറഞ്ഞാല്‍ അപ്പോള്‍ അമ്മയെ വാഴ്ത്തലായി .എന്റെ അമ്മ ഉണ്ടാക്കുന്ന കറികള്‍
അതിന്റെ ഏഴ് അയലത്ത് വരില്ലത്രെ ഇതൊന്നും .
എന്നുമെന്നും കരയാനായിരിക്കും തന്റെ വിധി .അവള്‍ ചിന്തിച്ചിരികെ മുറ്റത്ത് നിന്നും ഒരു വിളി ."അമ്മേ..........വല്ലതും തരണേ ." അവള്‍ അയാള്‍ക്ക്‌ എന്ത് നല്‍കാനാണ് .ഒരു പൈസ പോലും തന്റെ കൈയില്‍ ഇല്ല .അവള്‍ ചോറും കറിയും എടുത്തു അയാള്‍ക്ക്‌ കൊടുത്തു .അയാള്‍ അത് ആര്‍ത്തിയോടെ കഴിച്ചു ഇടക്ക് അവളുടെ മുഖത്തേക്ക് ദയവോടെ നോക്കി .വല്ലാത്ത ആത്മസംത്രിപ്തിയോടെ അവള്‍ അത് നോക്കി നിന്നു........

4 comments:

  1. കഥ നന്നായിട്ടുണ്ട്. ഇനി എന്റെ ഭാര്യ വെക്കുന്ന കറികള്‍ക്ക് കുറ്റം പറയാതെ കഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. അവള്‍ക്കും വേണ്ടേ ജീവിതത്തില്‍ ഒരു സംതൃപ്തി?
    ആശംസകള്‍ ..

    ReplyDelete
  2. കൊച്ചു കൊച്ചു നല്ല നല്ല കഥകള്‍

    http://chemkerala.blogspot.com/

    ReplyDelete
  3. I hop if this short story cud change atleast a few hubbys...it's touching

    ReplyDelete