FOLLOWERS

Wednesday, November 21, 2012

ഗസ്സാ


ഉമ്മ മകനെ അടുത്ത് കിടത്തി കഥ പറയാന്‍ തുടങ്ങി .ഒരിടത്തൊരു രാജ്യം ഉണ്ടായിരുന്നു .അവിടെത്തെ ജനങ്ങള്‍ 
തീ തുപ്പുന്ന രാക്ഷസനെ പേടിച്ചാണ് കഴിഞ്ഞിരുന്നത് .രാക്ഷസന്‍ ഘോര ശബ്ദത്തോടെ വന്നു അവിടമാകെ തീ ഗോള മാക്കികളയും  .ഉമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. മകന്‍ ഉമ്മയെ നോക്കി അവന്‍റെ കണ്ണുകള്‍ ചോദിക്കുന്നുണ്ടായിരുന്നു ,എന്നിട്ട് ആ രക്ഷസന് എന്ത് പറ്റി ........ഉമ്മ വിഷയം മാറ്റി  പാട്ടു പാടാന്‍ തുടങ്ങി 
.
               ya mir Haba ya i zaazzy ,min fooq bit zaa............................................
    മകന്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു .....................................രാജ്യം .....................രാക്ഷസന്‍ ......................തീഗോളം ...........അതെ  ചുറ്റും തീഗോളം .അവന്‍ ഞെട്ടി ഉണര്‍ന്നു. സ്വപ്നവും യാഥാര്‍ത്യവും അവനു തിരിച്ചറിയാന്‍ കഴിഞ്ഞില്ല .അവന്‍ ഭീതിയില്‍ ഉമ്മയെ കാണാതെ വിതുമ്പി .
                                        

Saturday, November 10, 2012

ഒഴുകുന്ന പുഴ


     ആ പ്രഭാതം ഗീത ഉണര്‍ന്നത് ആ വാര്‍ത്ത‍ കേട്ടാണ് .ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമി  അവാര്‍ഡ്‌ ഗീതയ്ക്കു .                                                                                                                                                                     
                     "തന്‍റെ സര്‍ ഗ്ഗാത്മകതകുള്ള അംഗ്ഗീകാരം എന്നാണ് ഗീത അതിനെ പറ്റി പ്രതികരിച്ചത് ."
                                                        അവാര്‍ഡ്‌ ദാന ചടങ്ങ് വര്‍ണ്ണാഭാമായിരുന്നു .
"എന്‍റെ കഥകളില്‍ എന്‍റെ  ജീവിതം തന്നെയാണ് ഞാന്‍ വരച്ചിടുന്നത് .ഞാന്‍ കണ്ട ,കേട്ട അനുഭവിച്ച എന്‍റെ ജീവിതം .നാട്ടിന്‍പുറത്തെ ആ സമൃദ്ധി.എന്‍റെ ബാല്യം .....  എല്ലാം എല്ലാം   ഞാന്‍ വരച്ചിടാന്‍ ശ്രമിച്ചു .എന്‍റെ ഗ്രാമം ,നാട്ടുവഴികള്‍ ,തൊടികള്‍ ,തോടുകള്‍ ,ആ പുഴ .....................തന്നിലുടെ ഒഴുകുന്ന രക്തത്തിന് ആ പുഴയുടെ ഓളങ്ങള്‍ ഉണ്ട് .ആ ഓളങ്ങള്‍ കടലാസില്‍ വരച്ചിടുക മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളൂ ." അവള്‍ വാചാലയായി .
                        മകന്‍റെ ജോലി ആവശ്യത്തിനു അവള്‍ക്കു മഹാനകരത്തില്‍ ചേകേരേണ്ടി വന്നു .അമ്മയുടെ ആഗ്രഹ പ്രകാരം river front view  ഉള്ള ഒരു ഫ്ലാറ്റ് തന്നെ അവര്‍ വാങ്ങി .ഇടവേളകളില്‍ അവള്‍ ആ പുഴ നോക്കി ബാല്‍ക്കണിയില്‍ നില്‍ക്കും .അകലെ വഞ്ചികളില്‍ മണല്‍ വാരുന്ന കുറെ പേര്‍ .ചില സ്ഥലങ്ങളില്‍ ചുവന്നും ചിലപ്പോള്‍ ഇരുണ്ടും അവള്‍ ഒഴുകി .അവളുടെ ഇരു വശവും തലയുയര്‍ത്തി  നില്‍കുന്ന ഫ്ലാറ്റുകള്‍ ഫാക്ടറികള്‍ .............അവയില്‍ നിന്നുള്ള മാലിന്യങ്ങള്‍  ഏറ്റു വാങ്ങി അവള്‍ ഒഴുകി .ചില സ്ഥലങ്ങളില്‍ അവള്‍ കിതക്കുന്നുണ്ടായിരുന്നു .പുഴ ..........അവള്‍ ബാല്യവും കൌമാരവും കടന്നു വാര്‍ധക്യത്തില്‍ എത്തിയോ ?ഒടുവില്‍ ആ തിരിച്ചറിവ് ഗീതയെ വല്ലാതെ അസ്വസ്ഥയാക്കി .അതെ , തന്നിലുടെ ഒഴുകുന്ന പുഴ വറ്റികൊണ്ടിരിക്കുന്നു .