FOLLOWERS

Friday, November 1, 2013

പ്രണയം

എനിക്ക് പ്രണയം നല്കിയതു എന്താണ് ........? അലക്കാൻ തുണികൾ ,കഴുകാൻ പാത്രങ്ങൾ ,തുടക്കാൻ തറകൾ,എരിഞ്ഞു തീരുന്ന  ഈ അടപ്പും  .........പിന്നെ കയ്യിൽ ഒരു കുഞ്ഞും .

Friday, October 11, 2013

വികസനം

കുടിയൊഴിപ്പിക്കപെട്ടവരുടെ നിലവിളി ,ഇരകളുടെ രോധനം, പ്രകൃതി സ്നേഹികളുടെ പ്രതിരോധം..... എല്ലാ തിന്മകള്‍ക്കും ജനാധിപത്യത്തിലെ ഏക ന്യായീകരണം ....വികസനം

Saturday, August 17, 2013

കസേര

 ഇരിക്കാന്‍ പഠിച്ച നാള്‍ മുതല്‍ ഒരു കസേരക്ക് വേണ്ടി യായിരുന്നു നെട്ടോട്ടം .നഴ്സറിയില്‍ ഒരു സീറ്റിനു വേണ്ടി അച്ഛന്റ നെട്ടോട്ടം ,അമ്മയുടെ ആവലാതി .പരീക്ഷകള്‍ ...... പരീക്ഷകള്‍ എഴുതുമ്പോള്‍ തന്റെ     നമ്പറിട്ട സീറ്റിനു വേണ്ടി യുള്ള അന്വേഷണം . ജീവിതത്തില്‍ ഒരു കസേരക്ക് വേണ്ടിയുള്ള നെട്ടോട്ടം പിന്നെ പല കസേര കളില്‍ മാറി മാറി യുള്ള പ്രയാണം .പെന്‍ഷനായി വീട്ടിലിരിക്കുമ്പോള്‍ ചാരു കസേര കൂട്ടിനുണ്ടായിരുന്നു .ജീവിതത്തെ പിന്തിരിഞ്ഞു നോക്കാന്‍ താന്‍ നടന്ന വഴിയിലുടെ നടന്നപ്പോള്‍ താന്‍ ഇരുന്ന കസേരയില്‍ മറ്റൊരാള്‍ ഇരിക്കുന്നത് നെടുവീര്‍പ്പോടെ കാണാനെ കഴിഞ്ഞോള്ളൂ .ഇനി ആളോഴിയാന്‍ ചാരു കസേര മാത്രം .......ഒഴിഞ്ഞു കൊടുക്കുകയേ നിര്‍വ്വാഹമോള്ളൂ....

Friday, July 26, 2013

പവിഴങ്ങള്‍

മുങ്ങല്‍ വിദ്ധക്ത൪ അവനെ പോക്കിയെടുത്തു..തണുത്തു വിറങ്ങലിച്ച ആ ശരീരം അവ൪ കരയിലേക്ക് എടുത്തു വച്ചു.അമ്മ ഒന്നേ നോക്കി ഒള്ളൂ ആ കണ്ണുകളിലേക്ക് , അവ പവിഴങ്ങള്‍ പോലെ തിളങ്ങുന്നുണ്ടായിരുന്നു, അവ പറയുന്നുണ്ടായിരുന്നു....ഇനി ഞാ൯ അനുസരണകേട് കാണിക്കില്ലമ്മേ ....

Thursday, July 4, 2013

ഒരു വാക്ക്

മരണശയയ്യില്‍ ജീവിതത്തില്‍  പറയാന്‍ വിട്ടു പോയ ഒരു പാട് വാക്കുകള്‍ക്കു വേണ്ടി അയാളുടെ ചുണ്ടുകള്‍ വിറച്ചു .

Thursday, May 30, 2013

ചാവേര്‍

ഒടുവില്‍ തന്റെ  ഊഴമെത്തി . ചാവേര്‍ ആകുവാന്‍ ആണ് തന്റെ  യോഗം അവള്‍ വീടിനയും കുഞ്ഞിനെയും   കുറിച്ച്  ആലോചിച്ചു    മനസ്സ്   ദ്രഢമാക്കി  ,വീട്ടുകാര്‍ക്ക് ആവശ്യമായ പണം അവരെത്തിച്ചു കൊടുക്കും പിന്നെ താന്‍ ഒന്നും അറിയേണ്ട അനുജത്തിയുടെ കല്യാണം വീട്ടിലെ പ്രാരാബ്ധം  എല്ലാം തീരും .
അവള്‍ ചാവേറായി ജനങ്ങള്‍ക്കിടയില്‍ പാഞ്ഞു കയറി .പെട്ടന്നാനവള്‍ കണ്ടത് തന്‍റെ മകന്‍ തന്റെ അടുത്തേക്ക് ഓടി വരുന്നു, തന്റെ അനുജത്തിമാര്‍ മന്ദസ്മിതം തൂകി നില്‍ക്കുന്നു .ചുറ്റും തന്റെ അമ്മയുടെ മുഖം.എല്ലാവർക്കും ഒരേ ച്ഛായ . തനിക്കു ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല .അവള്‍ തല താഴ്ത്തി പിന്നെ ഒരു പൊട്ടിത്തെറി എല്ലാം അവസാനിച്ചു .

Thursday, February 28, 2013

മാമ്പഴം

    വീട് ,മുറ്റത്തൊരു മാവ് .
       ഭര്‍തൃ വീട്ടില്‍ അവള്‍ ഓടി ചാടി നടന്നു .പൂക്കാലം വന്നു .......കിളികള്‍ പാടി ......അണ്ണാന്‍ ചിലച്ചു .......മാവ് പൂവിട്ടു .ഇലച്ചാര്‍ത്തിനിടയില്‍ ആദ്യത്തെ മാങ്ങ കണ്ടപ്പോള്‍ അവളുടെ മനസ്സ് തുള്ളി .മാമ്പഴം പറിക്കാന്‍ അവള്‍ എത്തിച്ചു  ചാടി,അപ്പോള്‍  അകത്തു നിന്നും അമ്മായി അപ്പന്‍റെ കനത്ത ശബ്ദം ........"ഇവിടെ ആരും മാങ്ങ പറി ക്കരുത് ............അത് കൊടുക്കാന്‍  ഉള്ളതാ.അവളുടെ മുഖത്തു വിഷാദ ഭാവം നിറഞ്ഞു .അവള്‍ പയ്യെ പയ്യെ സങ്കടത്തോടെ തിരിഞ്ഞു നടന്നു .അപ്പോള്‍ മുകളില്‍ നിന്നും ചില്‍ ചില്‍ ശബ്ദത്തോടെ ഒരു  അണ്ണാന്‍  അവളെ കളിയാക്കാന്‍ തുടങ്ങി .  

              പിന്നെയും കാലങ്ങള്‍ കടന്നു പോയി .പൊഴിയുന്ന ഓരോ മാമ്പഴവും അവള്‍ വേദനയോടെ നോക്കി നിന്നു .

Wednesday, January 23, 2013

ബസ്സ്

ജീവിത പാച്ചിലില്‍ നഷ് ട്ടപെട്ട   മാനത്തിന്റെ വിഴുപ്പ് ഭാണ്ടവും പേറി .......