FOLLOWERS

Monday, September 7, 2015

മേഘ കാവ്യം

   അവള്‍ പതിവിലും സന്തോഷവതി യായിരുന്നു.മല മുകളില്‍ പോന്‍ പ്രഭ പരത്തി നില്ക്കുന്ന സൂര്യന്റെ കിരണങ്ങളേറ്റ് ഒഴുകുന്ന പുഴ.വിരിഞ്ഞ പൂക്കളെ  തഴുകി  കടന്നു പോകുന്ന ഇളം തെന്നല്‍.ആ സ്വപ്ന ലോകത്തിന്റെ ആലസ്യത്തില്‍ അവള്‍ മയങ്ങി.അവള്‍ക്ക് ഇനി ഒന്നും ചെയ്യാനില്ലായിരുന്നു.അങ്ങിനെ നിനച്ചിരിക്കാതെ അവിടമാകെ കാര്‍മുകില്‍ മൂടി .മിന്നെറിഞ്ഞു .ഇടിവെട്ടി.ഇനി എന്ത് എന്ന് ചിന്തിച്ചിരിക്കുന്ന മാനത്ത് അവളുടെ കണ്ണീര്‍ ഒരു മഴയായി  ചെയ്തു .അതൊരു കവിതയായി കാവ്യ മായി.
അവള്‍ = ഭൂമി

Wednesday, May 13, 2015

ഭൂമികുലുക്കം

വിറകൊണ്ടീടും ഒരു നാള്‍ അവള്‍ ......സര്‍വ്വംസഹയെങ്കിലും.

Friday, May 1, 2015

വീണ പൂവ്

കൊഴിഞ്ഞ് വീണാലും .........കായായ്...മരമായ്...പിന്നെയും അനേകം പൂവുകളായ്....അസ്തിത്വം നഷ്ട്ടപെടാതെ.

Monday, March 16, 2015

മനുഷ്യന്‍

നിലനില്‍പ്പിനായുള്ള സമരത്തിനൊടുവില്‍ പരിണാമത്തിന്റെ ഏതോ ഒരു ദശകത്തില്‍    വേര്‍പെട്ടു  പോയ ഒരു കണ്ണിയിലെ ഏതോ ഒരു ജീവബിന്ദു

Saturday, March 14, 2015

മേധാവിത്വം

ജയിക്കാന്‍ ഇത് യുദ്ധമല്ലെന്ന് അവന്‍ പറഞ്ഞിട്ടും നാം ഇപ്പോഴും ഒരു സമരത്തിലാണ്