FOLLOWERS

Monday, February 28, 2011

പൗരന്‍

രാഘവന്‍ വെറുതെ മാനം നോക്കി ഇരിക്കുക യായിരുന്നു .അകത്തു നിന്ന് ഭാര്യയുടെ ശബ്ദം കേള്‍ക്കാം "ഹോ ....... മനുഷ്യനെ ഇങ്ങനെ മാനവും നോക്കി ഇരിക്കാതെ വല്ല പണിക്കും പോയി കുടെ ".രാഘവന്‍ ഒന്ന് കോട്ടുവായിട്ടു അവിടെ തന്നെയിരുന്നു . അപ്പോള്‍ തോമസ്‌ മുതലാളി കൈയ്യും കുപ്പി അനുയായികളുമായി വരുന്നു .രാഘവനെ കണ്ടപ്പോള്‍ പല്ല് മുഴുവന്‍ പുറത്തു കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു ," ഇലക്ഷന്‍ ആണ് രാഘവന്‍ വരണം ,പ്രവര്‍ത്തിക്കണം ,വിജയിപ്പിക്കണം ." പെട്ടെന്നു രാഘവന്‍ സട കുടഞ്ഞെഴുനേറ്റു .പിന്നെ രാഘവന് തിരക്കോട് തിരക്ക് .
ആ ദിവസം രാഘവന് താന്‍ എന്തല്ലാമോ ആണെന്നു തോന്നി .തനിക്കു അവകാശങ്ങള്‍ ഉണ്ട് കടമകള്‍ ഉണ്ട് .രാഘവന്‍ തന്‍റെ വിലയേറിയ വോട്ടു രേഖപ്പെടുത്തി .
പിറ്റേന്നു രാഘവന്‍ പടിയില്‍ മാനം നോക്കിയിരിപ്പായി .അകത്തു നിന്നും ഭാര്യയുടെ മുറ് മുറുപ്പു കേള്‍ക്കാമായിരുന്നു.

Sunday, February 13, 2011

ഈയാം പാറ്റകള്‍

മഴ പെയ്ത്ത് തോര്‍ന്ന നേരം .ഭുമി യുടെ മടിയില്‍ നിന്നും ഈയാം പാറ്റകള്‍ വിണ്ണിനെ ലക്ഷ്യമാക്കി പറന്നുയര്‍ന്നു .കുഞ്ഞി ചിറകുകള്‍ നിവര്‍ത്തി അവ പാറി പറന്നു നടന്നു .ദുരെ മോഹത്തിന്റെ പ്രകാശം കണ്ടവര്‍ അങ്ങോട്ട്‌ പറന്നു.
കോടതിയില്‍ അവളെ കൊണ്ട് വന്നപ്പോള്‍ ആളുകള്‍ തിക്കും തിരക്കുമിട്ടു അവളെ എത്തി നോക്കി.അവള്‍ ഷാള്‍ കൊണ്ട് മുഖം മറച്ചു.ചുറ്റും ക്യാമറ വെളിച്ചം മിന്നി മാഞ്ഞു .
താന്‍ ചെയ്ത തെറ്റെന്ത് ? അവള്‍ സ്വയം ചോദിച്ചു ........ഒരാളെ സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ ?........അതോ ചതി മനസ്സിലാകാതെ പോയതാണോ തന്റെ തെറ്റു .ആ മുഖങ്ങള്‍ ......പോലീസ്സുകാര്‍ ചോദിച്ച്ചപ്പോള്‍ അവയെല്ലാം താന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .വെറുപ്പ് ഉളവാക്കുന്ന മുഖങ്ങള്‍ ......പക്ഷെ അവന്റെ മുഖം അതാണ്‌ അവള്‍ ഏറ്റവും വെറുത്തത് .......ആ മുഖം ഇനിയും ഇവിടെ ചുറ്റി നടക്കാം .ഇനിയും എത്രയെത്ര ഈയാംപാറ്റകള്‍..........