രാഘവന് വെറുതെ മാനം നോക്കി ഇരിക്കുക യായിരുന്നു .അകത്തു നിന്ന് ഭാര്യയുടെ ശബ്ദം കേള്‍ക്കാം "ഹോ ....... മനുഷ്യനെ ഇങ്ങനെ മാനവും നോക്കി ഇരിക്കാതെ വല്ല പണിക്കും പോയി കുടെ ".രാഘവന്‍ ഒന്ന് കോട്ടുവായിട്ടു അവിടെ തന്നെയിരുന്നു . അപ്പോള്‍ തോമസ് മുതലാളി കൈയ്യും കുപ്പി അനുയായികളുമായി വരുന്നു .രാഘവനെ കണ്ടപ്പോള്‍ പല്ല് മുഴുവന്‍ പുറത്തു കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു ," ഇലക്ഷന്‍ ആണ് രാഘവന്‍ വരണം ,പ്രവര്‍ത്തിക്കണം ,വിജയിപ്പിക്കണം ." പെട്ടെന്നു രാഘവന്‍ സട കുടഞ്ഞെഴുനേറ്റു .പിന്നെ രാഘവന് തിരക്കോട് തിരക്ക് .
ആ ദിവസം രാഘവന് താന്‍ എന്തല്ലാമോ ആണെന്നു തോന്നി .തനിക്കു അവകാശങ്ങള്‍ ഉണ്ട് കടമകള്‍ ഉണ്ട് .രാഘവന്‍ തന്‍റെ വിലയേറിയ വോട്ടു രേഖപ്പെടുത്തി .
പിറ്റേന്നു രാഘവന്‍ പടിയില്‍ മാനം നോക്കിയിരിപ്പായി .അകത്തു നിന്നും ഭാര്യയുടെ മുറ് മുറുപ്പു കേള്‍ക്കാമായിരുന്നു.

നന്നായി.. അക്ഷരത്തെറ്റ് ശ്രദ്ധിക്കുമല്ലോ :)
ReplyDeleteപ്രിയപ്പെട്ട ജിഷ ,മിനിക്കഥകൾ ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് താങ്കളുടെ സൈറ്റിൽ കയറിയത്. വായിച്ച കഥകളെല്ലാം നേരിട്ടുള്ള വിവരണത്തിന്റെ രൂപത്തിലായത് കൊണ്ട് ഇഷ്ടമായില്ല എന്നു പറയേണ്ടി വന്നിരിക്കുന്നു .ഖേദമുണ്ട്. സാരമില്ല നന്നാക്കിയാൽ നന്നാകാത്ത എന്തുണ്ട്? സമയമുണ്ടെങ്കിൽ ബോൺസായിലേക്ക് വരിക. ചില്ലറ നാനോകൾ എന്റെ കയ്യിൽ ഉള്ളത് ടെസ്റ്റ് ഡ്രൈവിനു വിധേയമാക്കാം........സ്നേഹ പൂർവ്വം വിധു ചോപ്ര
ReplyDelete