FOLLOWERS

Monday, December 12, 2011

ശത്രു


ഒരു മൈന തന്‍റെ പ്രതിബിംബം കണ്ണാടിയില്‍ കണ്ടു അതിനെ കൊത്താന്‍ ഓങ്ങി .ചുണ്ട് വേദനിച്ഛപ്പോളും അത് കൊത്തല്‍ തുടര്‍ന്നു . അത് കൊത്തി കൊത്തി ഇരുന്നു .പിന്നീട് ക്ഷിണിച്ചു പറന്നു പോയി . പിറ്റേന്നും ഇത് ആവര്‍ത്തിച്ചു .തന്‍റെ പ്രതിബിംബം ആണ് അതെന്നു മൈനക്ക് മനസ്സിലായില്ല .ഒടുവില്‍ അത് ആഞ്ഞു കോത്തി. കണ്ണാടി പൊട്ടി ചില്ല് വിണ്ടു കീറി .അപ്പോള്‍ അതിന്റെ പ്രതിബിംബം നാലായി .....അഞ്ചായി
 .അത് ശത്രുക്കള്‍ കൂടിയത് കണ്ടു പേടിച്ചു പറന്നു പോയി .
' മനുഷ്യനും ഇപ്രകാരമാണ് ശത്രുക്കളെ കുട്ടുന്നത് ..................'

Friday, November 11, 2011

വീട്

രാവിലെ എഴുന്നേറ്റു മുറ്റമടിച്ചു ചായ തിളപ്പിച്ച്‌ കഞ്ഞിക്കു തീ കൂട്ടി പാറുഅമ്മ പടിയില്ലിരുന്നു .എല്ലാവരും എഴുന്നേറ്റു വരുന്നതേയുള്ളു .പലര്‍ക്കും പല ഇടങ്ങളില്‍ പോകേണ്ടവര്‍ .അവര്‍ പോയാല്‍ പാറു അമ്മ തനിച്ചാണ്. വീട് വൃത്തിയാക്കി പാത്രം കഴുകി വസ്ത്രങ്ങള്‍ കഴുകി കഴിഞ്ഞാല്‍ നേരം ഉച്ച .പിന്നെ അല്ലറ ചില്ലറ പണി ചെയ്തു സമയം കളയും . പക്ഷെ ഇന്ന് പാറു അമ്മയ്ക്ക് പണി ചെയ്യുമ്പോള്‍ ഭാരം തോന്നി .നീണ്ട പതിനെട്ടു വര്‍ഷം താന്‍ ഇവിടെ ജോലി ചെയ്തു .വയസ്സായി ...ഇന്ന് പിരിയുകയാണ് . പടിയിറങ്ങ്ബോള്‍ എവിടെ നിന്നോ ഒരു തേങ്ങല്‍ പാറുവമ്മ കേട്ടത് പോലൊരു തോന്നല്‍ ...

Wednesday, October 19, 2011

മതസൌഹാര്‍ദം


സുബഹ് ബാങ്ക് കേട്ടപ്പോള്‍ ആണ് പാറുഅമ്മ എണീറ്റത് .മുറ്റമടിച്ചു കഞ്ഞിക്കു തീ കൂട്ടി ചായ തിളപ്പിച്ച്‌ എല്ലാവര്‍ക്കും വേണ്ട ഭക്ഷണം തയ്യാറാക്കി എല്ലാവരെയ്യും യാത്ര അയച്ചു അവള്‍ മറ്റു പണിയിലേക്ക് തിരിഞ്ഞു .പുര തുത്ത് വാരി പാത്രമോതുക്കി അലക്കി കഴിഞ്ഞപ്പോള്‍ ളോഹ്ര്‍ ബാങ്ക് കേട്ടത് .ഭക്ഷണം കഴിച്ചു ഉച്ച മയക്കം കഴിഞ്ഞു എഴുന്നേറ്റു അവള്‍ എല്ലാവരെയും കാത്തിരിക്കാന്‍ തുടങ്ങി .
അസര്‍ ബാങ്ക് കെട്ടപോള്‍ അവള്‍ എല്ലാവര്‍ക്കും വേണ്ട ചായയും പലഹാരങ്ങളും ഉണ്ടാക്കി വച്ചു .എല്ലാവരും കൂടണഞ്ഞു .മഗ്ഗരിബു ബാങ്ക് കെട്ടപോള്‍ അവര്‍ ഉമ്മറ കോലായില്‍ ദീപം കത്തിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി .ഇശാക്ക് എല്ലാവരും ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ പോയി .പാറുഅമ്മയുടെ ഒരു ദിവസം അങ്ങനെ അവസാനിച്ചു .വീണ്ടും സുബഹ് ബാങ്ക് കേട്ടു ....

Monday, October 17, 2011

റിമോട്ട് കണ്‍ട്രോള്‍


ഒരു സ്വിച്ച് ല്‍ അയാള്‍ ലോക സഞ്ചാരം നടത്തി മടങ്ങി വന്നപ്പോള്‍ ഭാര്യയും മക്കളും തന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളായി അയാള്‍ക്ക്‌ തോന്നി .അവരെ നിയന്ത്രിക്കവെ അയാള്‍ക്ക്‌ നഷ്ട്ടപെട്ടത് സ്നേഹത്തിന്‍റെ തരംഗങ്ങള്‍ ‍ ആയിരുന്നു .

Tuesday, September 6, 2011

ആകാശത്ത് ജീവിക്കുന്നവര്‍


ആകാശത്തെ പറവകള്‍ ഉയര്‍ന്നു പറക്കുകയാണ് അവയ്ക്ക് ഭുമിയെ മുകളില്‍ നിന്ന് കാണാം .
വീമാനം പറന്നുയര്‍ന്നു .അയാള്‍ ജനലിലുടെ താഴേക്ക് നോക്കി, അയാള്‍ക്ക് പുച്ഛം തോന്നി .അയാള്‍ നെഞ്ചും നിവര്‍ത്തി അഭിമാനത്തോടെ ഇരുന്നു .
പക്ഷികള്‍ നെല്‍വയലില്ലേക്ക് പറന്നിറങ്ങി , മണികള്‍ കൊത്തി വീണ്ടും പറന്നു .
വീമാനം ഭുമിയില്‍ ഇറങ്ങിയിട്ടും അയാള്‍ മാത്രം ആകാശത്തു ജീവിച്ചു ....

Monday, August 1, 2011

ക്യാമറ


ക്യാമറ മെല്ലെ കണ്ണുകള്‍ തുറന്നു .ചുറ്റും ആഘോഷങ്ങള്‍ ,ആഹ്ലാദങ്ങള്‍ ,ആര്‍പ്പുവിളികള്‍ ....... കല്യാണം ,നിശ്ചയം ,ചോറുണ്......... എല്ലാം എല്ലാം കണ്ടു .അത് ദേശങ്ങള്‍ താണ്ടി ,കടലുകള്‍ കടന്നു .ജീവിതത്തിന്റെ ഓരോ നിമിഷവും അത് ഒപ്പിയെടുത്തു . പക്ഷെ കണ്ട കാഴ്ച്ചകള്‍ മടുത്തിട്ടാകണം അത് ഒളിഞ്ഞു നോക്കാന്‍ തുടങ്ങി .

Monday, July 25, 2011

യുണിഫോം


മനുവിന്റ വിട്ടിലെ ഡ്രവറുടെ മകനാണ് വിനു . അവ൪ തോളില്‍ കയ്യിട്ട് സ്കൂളിലേക്ക് നടന്നു ഒരേ യൂണിഫോമില്‍.

Sunday, May 1, 2011

ഉറുമ്പുകള്‍


രമ മകനെ സ്ക്കൂളില്‍ പറഞ്ഞയക്കുന്ന തിരക്കിലാണ് . അവനെ സ്ക്കൂള്‍ വണ്ടിയില്‍ യാത്ര അയക്കും മുമ്പ് രമ അവനെ ഓര്‍മിപ്പിച്ചു .മോനെ സുക്ഷിച്ചു പോകണം ,സ്ക്കൂള്‍ വിട്ടു എങ്ങോട്ടും പോകരുത്, കുട്ടുകാരുടെ കുടെ നില്‍ക്കണം ,അധ്യാപകര്‍ പറയുന്നത് അനുസരിക്കണം ......അവന്‍ തലയാട്ടി .
വൈകുന്നേരം വണ്ടി കാത്തു നില്‍ക്കുമ്പോള്‍ അവന്‍ ഉറുമ്പുകള്‍ നിര നിരയായി പോകുന്നത് കണ്ടു .ഒട്ടും കുട്ടം തെറ്റാതെ അവ നീങ്ങി .അവനു ഒരു രസം തോന്നി .അവന്‍ ഒരു വടിയെടുത്ത്‌ ഉറുമ്പുകള്‍ പോകുന്ന വഴിയില്‍ ഒരു വര വരച്ചു .ഉറുമ്പുകള്‍ വഴി തെറ്റി അങ്ങോട്ടും ഇങ്ങോട്ടും പായാന്‍ തുടങ്ങി അപ്പോള്‍ എവിടെ നിന്നോ നിയന്ത്രണം തെറ്റിയ ഒരു വാന്‍ അവരുടെ ഇടയിലേക്ക് പാഞ്ഞു കയറി .......

Monday, April 4, 2011

കാക്കകള്‍


രാജുവും നാണുവും രണ്ടു വഴിക്ക് നടന്നു
....ദൂരെ കാക്കകള്‍ എന്തോ കോത്തി വലിക്കുന്നുണ്ട്........
പെറുക്കിയ ഭണ്ഡവും പേറി രാജു കുറെ നടന്നപ്പോള്‍ വഴിയില്‍ നിന്ന് അവനോരു പോതി കിട്ടി.   നിറയെ ഭക്ഷണമുള്ള ഒരു പോതി.
.....കാക്കകള്‍ കരഞ്ഞു വിളിക്കിക്കാന്‍ തുടങ്ങി..........
അവനത് ആര്‍ത്തിയോടെ കഴിച്ചു.
…..കാക്കകള്‍ വീണ്ടും കരഞ്ഞു വിളിക്കാന്‍ തുടങ്ങി....


Monday, February 28, 2011

പൗരന്‍

രാഘവന്‍ വെറുതെ മാനം നോക്കി ഇരിക്കുക യായിരുന്നു .അകത്തു നിന്ന് ഭാര്യയുടെ ശബ്ദം കേള്‍ക്കാം "ഹോ ....... മനുഷ്യനെ ഇങ്ങനെ മാനവും നോക്കി ഇരിക്കാതെ വല്ല പണിക്കും പോയി കുടെ ".രാഘവന്‍ ഒന്ന് കോട്ടുവായിട്ടു അവിടെ തന്നെയിരുന്നു . അപ്പോള്‍ തോമസ്‌ മുതലാളി കൈയ്യും കുപ്പി അനുയായികളുമായി വരുന്നു .രാഘവനെ കണ്ടപ്പോള്‍ പല്ല് മുഴുവന്‍ പുറത്തു കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു ," ഇലക്ഷന്‍ ആണ് രാഘവന്‍ വരണം ,പ്രവര്‍ത്തിക്കണം ,വിജയിപ്പിക്കണം ." പെട്ടെന്നു രാഘവന്‍ സട കുടഞ്ഞെഴുനേറ്റു .പിന്നെ രാഘവന് തിരക്കോട് തിരക്ക് .
ആ ദിവസം രാഘവന് താന്‍ എന്തല്ലാമോ ആണെന്നു തോന്നി .തനിക്കു അവകാശങ്ങള്‍ ഉണ്ട് കടമകള്‍ ഉണ്ട് .രാഘവന്‍ തന്‍റെ വിലയേറിയ വോട്ടു രേഖപ്പെടുത്തി .
പിറ്റേന്നു രാഘവന്‍ പടിയില്‍ മാനം നോക്കിയിരിപ്പായി .അകത്തു നിന്നും ഭാര്യയുടെ മുറ് മുറുപ്പു കേള്‍ക്കാമായിരുന്നു.

Sunday, February 13, 2011

ഈയാം പാറ്റകള്‍

മഴ പെയ്ത്ത് തോര്‍ന്ന നേരം .ഭുമി യുടെ മടിയില്‍ നിന്നും ഈയാം പാറ്റകള്‍ വിണ്ണിനെ ലക്ഷ്യമാക്കി പറന്നുയര്‍ന്നു .കുഞ്ഞി ചിറകുകള്‍ നിവര്‍ത്തി അവ പാറി പറന്നു നടന്നു .ദുരെ മോഹത്തിന്റെ പ്രകാശം കണ്ടവര്‍ അങ്ങോട്ട്‌ പറന്നു.
കോടതിയില്‍ അവളെ കൊണ്ട് വന്നപ്പോള്‍ ആളുകള്‍ തിക്കും തിരക്കുമിട്ടു അവളെ എത്തി നോക്കി.അവള്‍ ഷാള്‍ കൊണ്ട് മുഖം മറച്ചു.ചുറ്റും ക്യാമറ വെളിച്ചം മിന്നി മാഞ്ഞു .
താന്‍ ചെയ്ത തെറ്റെന്ത് ? അവള്‍ സ്വയം ചോദിച്ചു ........ഒരാളെ സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ ?........അതോ ചതി മനസ്സിലാകാതെ പോയതാണോ തന്റെ തെറ്റു .ആ മുഖങ്ങള്‍ ......പോലീസ്സുകാര്‍ ചോദിച്ച്ചപ്പോള്‍ അവയെല്ലാം താന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .വെറുപ്പ് ഉളവാക്കുന്ന മുഖങ്ങള്‍ ......പക്ഷെ അവന്റെ മുഖം അതാണ്‌ അവള്‍ ഏറ്റവും വെറുത്തത് .......ആ മുഖം ഇനിയും ഇവിടെ ചുറ്റി നടക്കാം .ഇനിയും എത്രയെത്ര ഈയാംപാറ്റകള്‍..........

Saturday, January 1, 2011

അഹം

ധനുസ്സ് പതിയെ എഴുത്തില്‍ നിന്നും മുഖം ഉയര്‍ത്തി നോക്കി ......മനു മെല്ലെ ചിരിച്ചു കൊണ്ട് അടുത്തേക്ക് വരുന്നു .ആ ചിരി കണ്ടാല്‍ അറിയാം അവന്‍ എന്തിനാണ് വരുന്നതെന്ന് .അവന്‍ ധനുസ്സിന്‍റെ മുമ്പില്‍ വന്നു നിന്നു. പതിയെ ചിരി മായ്ക്കാതെ ചോദിച്ചു .' നീ എനിക്ക് വോട്ട് ചെയ്യില്ലേ ,ഞാന്‍ മാഗസിന്‍ എഡിറ്റര്‍ ആയി നില്‍ക്കുന്ന കാര്യം നിനക്ക് അറിയാമല്ലോ .....മറക്കരുത് വോട്ട് എനിക്ക് തന്നെ ചെയ്യണം .ഓ .കെ '...എന്ന് പറഞ്ഞു അവന്‍ പോയി .ധനുസ്സ് ഓര്‍മകളിലേക്ക് ഊളിയിട്ടു.
കഴിഞ്ഞ കൊല്ലം .......മനു തന്‍റെ അടുത്തു എത്തിയിട്ട് പറഞ്ഞു ,
'താന്‍ മാഗസിന്‍ ബോക്സ്‌ ല്‍ ഇട്ട കഥ കൊള്ളാം വളരെ നല്ലതാണ് .........'ഒന്ന് നിര്‍ത്തിയിട്ടു 'എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട് ഇതു ആരും അറിയരുത് ,ഈ രഹസ്യം നമ്മുടെ ഇടയില്‍ നില്‍ക്കണം .......... ഞാന്‍ അടുത്ത വര്‍ഷം മാഗസിന്‍ എഡിറ്റര്‍ ആയി നില്‍കുന്നുണ്ട് .............അറിയാമല്ലോ കുട്ടികളുടെ വോട്ട് കിട്ടണമെങ്കില്‍ ..........താന്‍ ഒരു കാര്യം ചെയ്യണം തന്‍റെ കഥ ഞാന്‍ എന്‍റെ പേരില്‍ മാഗസിനില്‍ ഇട്ടോട്ടെ തനിക്കു ആവശ്യമുള്ള പണം ഞാന്‍ തരാം ...... '
ധനുസ്സ് ഒന്ന് ആലോജിച്ച്ചു ,തന്‍റെ ജീവിതം ,പഠനം, അവന് പണത്തിനു അത്രയ്ക്ക് അത്യാവിശ്യമായിരുന്നു അവനോടു വേണ്ട എന്ന് പറയാന്‍ ആയില്ല .........
ഇലക്‌ഷന്‍ ദിവസം ധനുസ്സിന്‍റെ ഊഴമെത്തി അവന്‍ ബാല്ലെറ്റ് പേപ്പര്‍ തുറന്നു .എല്ലാവരുടെയും കുട്ടത്തില്‍ ആ പേര് കണ്ടു ......മനു :മാഗസിന്‍ എഡിറ്റര്‍ .അവന്‍ ഒന്നും ചിന്തിക്കാതെ മനു വിനു നേരെ സീല്‍ കുത്തി, പേപ്പര്‍ ബാല്ലെറ്റ് പെട്ടിയിലിട്ടു നിര്‍വികാരനായി ഇറങ്ങി പോയി .....