ധനുസ്സ് പതിയെ എഴുത്തില്‍ നിന്നും മുഖം ഉയര്‍ത്തി നോക്കി ......മനു മെല്ലെ ചിരിച്ചു കൊണ്ട് അടുത്തേക്ക് വരുന്നു .ആ ചിരി കണ്ടാല്‍ അറിയാം അവന്‍ എന്തിനാണ് വരുന്നതെന്ന് .അവന്‍ ധനുസ്സിന്‍റെ മുമ്പില്‍ വന്നു നിന്നു. പതിയെ ചിരി മായ്ക്കാതെ ചോദിച്ചു .' നീ എനിക്ക് വോട്ട് ചെയ്യില്ലേ ,ഞാന്‍ മാഗസിന്‍ എഡിറ്റര്‍ ആയി നില്‍ക്കുന്ന കാര്യം നിനക്ക് അറിയാമല്ലോ .....മറക്കരുത് വോട്ട് എനിക്ക് തന്നെ ചെയ്യണം .ഓ .കെ '...എന്ന് പറഞ്ഞു അവന്‍ പോയി .ധനുസ്സ് ഓര്‍മകളിലേക്ക് ഊളിയിട്ടു.
കഴിഞ്ഞ കൊല്ലം .......മനു തന്‍റെ അടുത്തു എത്തിയിട്ട് പറഞ്ഞു ,
'താന്‍ മാഗസിന്‍ ബോക്സ് ല്‍ ഇട്ട കഥ കൊള്ളാം വളരെ നല്ലതാണ് .........'ഒന്ന് നിര്‍ത്തിയിട്ടു 'എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട് ഇതു ആരും അറിയരുത് ,ഈ രഹസ്യം നമ്മുടെ ഇടയില്‍ നില്‍ക്കണം .......... ഞാന്‍ അടുത്ത വര്‍ഷം മാഗസിന്‍ എഡിറ്റര്‍ ആയി നില്‍കുന്നുണ്ട് .............അറിയാമല്ലോ കുട്ടികളുടെ വോട്ട് കിട്ടണമെങ്കില്‍ ..........താന്‍ ഒരു കാര്യം ചെയ്യണം തന്‍റെ കഥ ഞാന്‍ എന്‍റെ പേരില്‍ മാഗസിനില്‍ ഇട്ടോട്ടെ തനിക്കു ആവശ്യമുള്ള പണം ഞാന്‍ തരാം ...... '
ധനുസ്സ് ഒന്ന് ആലോജിച്ച്ചു ,തന്‍റെ ജീവിതം ,പഠനം, അവന് പണത്തിനു അത്രയ്ക്ക് അത്യാവിശ്യമായിരുന്നു അവനോടു വേണ്ട എന്ന് പറയാന്‍ ആയില്ല .........
ഇലക്‌ഷന്‍ ദിവസം ധനുസ്സിന്‍റെ ഊഴമെത്തി അവന്‍ ബാല്ലെറ്റ് പേപ്പര്‍ തുറന്നു .എല്ലാവരുടെയും കുട്ടത്തില്‍ ആ പേര് കണ്ടു ......മനു :മാഗസിന്‍ എഡിറ്റര്‍ .അവന്‍ ഒന്നും ചിന്തിക്കാതെ മനു വിനു നേരെ സീല്‍ കുത്തി, പേപ്പര്‍ ബാല്ലെറ്റ് പെട്ടിയിലിട്ടു നിര്‍വികാരനായി ഇറങ്ങി പോയി .....
:)
ReplyDeleteനന്നായിട്ടുണ്ട്,
ReplyDeleteനന്നായിട്ടുണ്ട്.. സാഹിത്യം കലത്തില്‍ ഇട്ടു വേവിച്ചാല്‍ ചോര്‍ ആകില്ലല്ലോ അല്ലെ?
ReplyDeleteപിന്നെ പെരെടുക്കുന്നതില്‍ താത്പര്യം ഇല്ലാത്ത നായകനെയും കണ്ടു..
വായിച്ചപ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ ആദ്യ കാലങ്ങളെ പറ്റി എഴുതിയത് ഓര്‍ക്കുന്നു..
ആദ്യ കാലങ്ങളില്‍ പട്ടിണി കിടന്നാണ് ചിലപ്പോള്‍ അദ്ദേഹം എഴുതിയത്..
തുടര്‍ന്നും എഴുതുക.. ആശംസകള്‍!!