FOLLOWERS

Wednesday, November 21, 2012

ഗസ്സാ


ഉമ്മ മകനെ അടുത്ത് കിടത്തി കഥ പറയാന്‍ തുടങ്ങി .ഒരിടത്തൊരു രാജ്യം ഉണ്ടായിരുന്നു .അവിടെത്തെ ജനങ്ങള്‍ 
തീ തുപ്പുന്ന രാക്ഷസനെ പേടിച്ചാണ് കഴിഞ്ഞിരുന്നത് .രാക്ഷസന്‍ ഘോര ശബ്ദത്തോടെ വന്നു അവിടമാകെ തീ ഗോള മാക്കികളയും  .ഉമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. മകന്‍ ഉമ്മയെ നോക്കി അവന്‍റെ കണ്ണുകള്‍ ചോദിക്കുന്നുണ്ടായിരുന്നു ,എന്നിട്ട് ആ രക്ഷസന് എന്ത് പറ്റി ........ഉമ്മ വിഷയം മാറ്റി  പാട്ടു പാടാന്‍ തുടങ്ങി 
.
               ya mir Haba ya i zaazzy ,min fooq bit zaa............................................
    മകന്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു .....................................രാജ്യം .....................രാക്ഷസന്‍ ......................തീഗോളം ...........അതെ  ചുറ്റും തീഗോളം .അവന്‍ ഞെട്ടി ഉണര്‍ന്നു. സ്വപ്നവും യാഥാര്‍ത്യവും അവനു തിരിച്ചറിയാന്‍ കഴിഞ്ഞില്ല .അവന്‍ ഭീതിയില്‍ ഉമ്മയെ കാണാതെ വിതുമ്പി .
                                        

Saturday, November 10, 2012

ഒഴുകുന്ന പുഴ


     ആ പ്രഭാതം ഗീത ഉണര്‍ന്നത് ആ വാര്‍ത്ത‍ കേട്ടാണ് .ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമി  അവാര്‍ഡ്‌ ഗീതയ്ക്കു .                                                                                                                                                                     
                     "തന്‍റെ സര്‍ ഗ്ഗാത്മകതകുള്ള അംഗ്ഗീകാരം എന്നാണ് ഗീത അതിനെ പറ്റി പ്രതികരിച്ചത് ."
                                                        അവാര്‍ഡ്‌ ദാന ചടങ്ങ് വര്‍ണ്ണാഭാമായിരുന്നു .
"എന്‍റെ കഥകളില്‍ എന്‍റെ  ജീവിതം തന്നെയാണ് ഞാന്‍ വരച്ചിടുന്നത് .ഞാന്‍ കണ്ട ,കേട്ട അനുഭവിച്ച എന്‍റെ ജീവിതം .നാട്ടിന്‍പുറത്തെ ആ സമൃദ്ധി.എന്‍റെ ബാല്യം .....  എല്ലാം എല്ലാം   ഞാന്‍ വരച്ചിടാന്‍ ശ്രമിച്ചു .എന്‍റെ ഗ്രാമം ,നാട്ടുവഴികള്‍ ,തൊടികള്‍ ,തോടുകള്‍ ,ആ പുഴ .....................തന്നിലുടെ ഒഴുകുന്ന രക്തത്തിന് ആ പുഴയുടെ ഓളങ്ങള്‍ ഉണ്ട് .ആ ഓളങ്ങള്‍ കടലാസില്‍ വരച്ചിടുക മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളൂ ." അവള്‍ വാചാലയായി .
                        മകന്‍റെ ജോലി ആവശ്യത്തിനു അവള്‍ക്കു മഹാനകരത്തില്‍ ചേകേരേണ്ടി വന്നു .അമ്മയുടെ ആഗ്രഹ പ്രകാരം river front view  ഉള്ള ഒരു ഫ്ലാറ്റ് തന്നെ അവര്‍ വാങ്ങി .ഇടവേളകളില്‍ അവള്‍ ആ പുഴ നോക്കി ബാല്‍ക്കണിയില്‍ നില്‍ക്കും .അകലെ വഞ്ചികളില്‍ മണല്‍ വാരുന്ന കുറെ പേര്‍ .ചില സ്ഥലങ്ങളില്‍ ചുവന്നും ചിലപ്പോള്‍ ഇരുണ്ടും അവള്‍ ഒഴുകി .അവളുടെ ഇരു വശവും തലയുയര്‍ത്തി  നില്‍കുന്ന ഫ്ലാറ്റുകള്‍ ഫാക്ടറികള്‍ .............അവയില്‍ നിന്നുള്ള മാലിന്യങ്ങള്‍  ഏറ്റു വാങ്ങി അവള്‍ ഒഴുകി .ചില സ്ഥലങ്ങളില്‍ അവള്‍ കിതക്കുന്നുണ്ടായിരുന്നു .പുഴ ..........അവള്‍ ബാല്യവും കൌമാരവും കടന്നു വാര്‍ധക്യത്തില്‍ എത്തിയോ ?ഒടുവില്‍ ആ തിരിച്ചറിവ് ഗീതയെ വല്ലാതെ അസ്വസ്ഥയാക്കി .അതെ , തന്നിലുടെ ഒഴുകുന്ന പുഴ വറ്റികൊണ്ടിരിക്കുന്നു .

Friday, October 19, 2012

കഴുതകളുടെ രാജാവ്

അങ്ങ് ദൂരെ ഒരു സമ്മേളനം നടക്കുകയാണ് .കഴുതകള്‍ എല്ലാം കൂടി ചര്‍ച്ചയിലാണ്  രാജാവിന്‍റെ ചെയ്തികളെ കുറിച്ചാണ് ചര്‍ച്ച .അയല്‍ രാജ്യ ങ്ങളില്‍ ജനാധിപത്യം വന്നു ,നമ്മുടെ രാജ്യത്തും എന്ത് കൊണ്ട് ജനാധിപത്യം ആയി കൂടാ നേതാവ് പ്രസ്താവിച്ചു അത് എല്ലാവരും ശരി വച്ചു . രാജാവിനെതിരെ പ്രക്ഷോഭം ആരംഭിക്കാന്‍ അവര്‍ തീരുമാനിച്ചു .
അങ്ങനെ രാജാവ്‌ സ്ഥാനഭ്രിഷ്ട്ടനാക്കപ്പെട്ടു .അവരുടെ നേതാവിനെ പ്രധാനമന്ത്രി യായി തിരഞ്ഞെടുത്തു  .പ്രധാനമന്ത്രി ആദ്യം ചെയ്തത് തനിക്കു വേണ്ടി ഒരു കൊട്ടാരം പണിയലാണ്...

Monday, August 27, 2012

സുലേഖ


 മൌലവി സുലേഖയെ  കുറിച്ചാലോചിച്ചു ...."ഉമ്മയും കൂടി മരണപെട്ടപ്പോള്‍ ഓള്‍ക്ക് ആരും ഇല്ലാതായല്ലോ .ഇനി ഓള്‍ടെ കാര്യം എന്താകും ?യെത്ര കാലം ബന്ന്ധുക്കളുടെ ചിലവില്‍ കഴിയും ?"
        അങ്ങനെ തന്‍റെ ഭാര്യയുടെയും മക്കളുടെയും സമ്മതത്തോടെ മൌലവി അവളെ നിക്കാഹ് ചെയ്തു .അവളുടെ മനസ്സില്‍ മൌലവിക്കു പടച്ചോന്‍റെ സ്ഥാനം ആയിരുന്നു.തനിക്കൊരു ജീവിതം തന്ന ആള്‍ .........
             അന്ന് വീട്ടില്‍ റസിയയെ കുറിച്ചു സംസാരമുണ്ടായി .ആരോരും ഇല്ലാത്തവള്‍ ,അനാഥ .........അന്ന് സുലേഖയുടെ നെഞ്ചു എന്തോ ഒന്ന് പിടഞ്ഞു 

Thursday, August 9, 2012

മുതിര്‍ന്നവര്‍

അവനൊരു മഹാനാവേണ്ടവനാണ് .അവന്‍റെ ചിന്തകള്‍ ആകാശത്തോളം വലുതായിരുന്നു .ബന്ധങ്ങള്‍ക്ക് പരിധി ഇല്ലായിരുന്നു .അവന്‍റെ ഹൃദയം വിശാലമായിരുന്നു .അവന്‍റെ ഭാവനകള്‍ക്ക് ചിറകുകള്‍ ഉണ്ടായിരുന്നു .അവനൊരു മഹാനാണ് .എന്നിട്ടും അവനാ വിളി കേട്ടു ഞെട്ടി .
        എടാ...................................പോയിരുന്നു പഠിക്ക്. 

Wednesday, July 25, 2012

വിശ്വാസം

നിസ്സംഗ്ഗതയാണ് ചെടിയുടെ ഭാവം . എത്രയത്ര പൂവുകള്‍ വിരിഞ്ഞു കൊഴിഞ്ഞു ,ചെടിക്ക് ഒരു പാട് ജീവിതം  കണ്ടതിന്‍റെ  പക്വത . താന്‍  തന്‍റെ ജീവിതത്തില്‍  സന്തുഷ്ട്ട്ടനാണ്   എന്ന ഭാവം . ജനനവും മരണവും ലാഭവും നഷ്ട്ടവും ജീവിതത്തിന്റെ ഭാഗമാണെന്നു അത് വിശ്വസിച്ചു .
ഒരിക്കല്‍ അത് മുറിക്കപ്പെട്ടു എന്നിട്ടും അതില്‍ നിന്നും പുതിയ നാമ്പുകള്‍ പൊട്ടി മുളച്ചത് വിശ്വാസം കൊണ്ട്ടയിരിക്കാം .

Sunday, May 27, 2012

ജീവന്‍

മൂളിപാട്ടും പാടി ചുറ്റും കുടിയിട്ടു കുറെ നേരമായി .ഞാന്‍ തക്കം പാര്‍ത്തിരുന്നു .കയ്യില്‍ വന്നിരുന്നപ്പോള്‍ ഒറ്റ അടി .കൊന്നു കഴിഞ്ഞപ്പോള്‍ ആണ് ചിന്ത വന്നത് .പാറി പറന്നു നടന്നിരുന്ന ഒരു കൊച്ചു ജീവനെല്ലെ താന്‍ എടുത്തത് .സര്‍വരോഗ കാരണി യാണെങ്കിലും ഒരു ജീവനെല്ലെ തന്‍റെ മുന്നില്‍ ചലനമില്ലാതെ കിടക്കുന്നത് .മനുഷ്യന്‍റെ കോടതിയില്‍ ശിക്ഷ യില്ലാത്തത് കൊണ്ട് രക്ഷപെട്ടു, ഞാന്‍ ആശ്വസിച്ചു ....

Wednesday, April 18, 2012

കാറ്റ്

കാറ്റ് ആഞ്ഞു വീശുകയാണ് .വീണ സിറ്റ് ഔട്ട്‌ ല്‍ ഇരുന്നു അത് ആസ്വദിക്കുകയാണ് .മഴ ഇപ്പോള്‍ പെയ്യും .കാറ്റ് വീശുന്നത് കാണാന്‍ എത്ര മനോഹരമാണ് .കാറ്റ് വരുന്നത് ദൂരെ നിന്നും കാണാം .തെങ്ങുകള്‍ ആടി ഉലയുന്നു .മരങ്ങള്‍ നിലത്തേക്കു ചായുന്നു .എത്ര ശക്തമായ കാറ്റാണ് .പെട്ടെന്നവള്‍ മീനയെ കുറിച്ചാലോജിച്ചു. ആ ഓല മേഞ്ഞ വീട്ടില്‍ അവള്‍ എന്ത് ചെയ്യുകയായിരിക്കും

Wednesday, March 14, 2012

അമ്പിളി

അവള്‍ അമ്പിളി മാമ്മനെ നോക്കി ഇരിക്കുമായിരുന്നു .തനിയെ രാത്രിയില്‍ ഉമ്മറ പടിയിലിരുന്നു ചന്ദ്രനെ നോക്കുന്നത് പ്രത്യേക രസമായിരുന്നു .എങ്ങും പ്രഭ പരത്തി പുഞ്ചിരി തൂകി നില്‍ക്കുന്ന നിലാവിനോട് അവള്‍ക്കു പ്രത്യേക ഇഷ്ട്ടമായിരുന്നു .സന്തോഷം ആയാലും , സങ്കടം ആയാലും എല്ലാം, അവള്‍ ഒരു നോട്ടത്തിലുടെ അമ്പിളി യോട് പറഞ്ഞിരുന്നു .താന്‍ എവിടെ പോയാലും അമ്പിളി തന്‍റെ കുടെ വരുമെന്ന വിശ്വാസം അവള്‍ക്കുണ്ടായിരുന്നു .
വിവാഹ ശേഷം മറ്റൊരു വീട്ടില്‍ മറ്റൊരു അന്തരീക്ഷത്തില്‍ ഒറ്റ പെട്ടപ്പോള്‍ അവള്‍ക്കു കുട്ട് അമ്പിളി മാത്രമേ ഉണ്ടായിരുന്നോള്ളൂ.

Thursday, January 12, 2012

കഥ

കോളനിയിലെ ചെറ്റകുടിലില്‍ ഇരുന്നു അയാള്‍ ചിന്തിച്ചു ഇങ്ങനെ പോയാല്‍ ഒന്നും എഴുതാന്‍ കഴിയില്ല .ആളുകള്‍ക്ക് ഇഷ്ട്ടം പണക്കാരുടെ കഥകളാണ് .അവരുടെ ആര്‍ഭാടം, ദുഃഖം ഇതല്ലമാന്നു ആല്ലുകള്‍ക്ക് പ്രിയം അത് കൊണ്ട് അവരുടെ കഥ എഴുതാം .അയാള്‍ സഞ്ചിയും തൂക്കി ഇറങ്ങി
മറ്റൊരിടത്ത് ഫ്ലാറ്റ് ലെ എ. സി മുറിയിലിരുന്നു അയാള്‍ ചിന്തിച്ചു .ഇങ്ങനെ പോയാല്‍ ഒന്നും എഴുതാന്‍ കഴിയില്ല .ആളുകള്‍ ക്ക് ഇഷ്ട്ടം പട്ടിണി പാവങ്ങളുടെബ് കഥ യാണ് .അവരുടെ ഇല്ലായ്മകള്‍ ,ദുഃഖം എന്നിവയാണ് ആളുകള്‍ക്ക് പ്രിയം അത് കൊണ്ട് അവരുടെ കഥ എഴുതാം .അയാള്‍ സഞ്ചിയും തൂകി ഇറങ്ങി .
വഴിയില്‍ വച്ചു അവര്‍ പരസ്പരം കണ്ടു മുട്ടി .വിശേഷങ്ങള്‍ കൈമാറി .വേര്‍പിരിഞ്ഞപ്പോള്‍ അവരുടെ മനസ്സില്‍ പുതിയ കഥ യുടെ മുള പൊട്ടുകയായിരുന്നു