FOLLOWERS

Thursday, December 25, 2014

പ്രകൃതിയും സ്ത്രീയും


വസന്തത്തില്‍ ഇതളണിഞ്ഞ റോസാപൂക്കള്‍ പോലെ     പ്രണയം..........നീ അതില്‍ ആസിഡ് മഴയായി പെയ്തിറങ്ങിയതെന്തിന്...
(അനുബന്ധം:ആസിഡ് ആക്രമണങ്ങള്‍)

Friday, December 19, 2014

കവിത

..........................................
കുറിച്ചു വെക്കാന്‍ ഒാര്‍ത്തതാ..................എന്തോ ഒന്ന് മിന്നി  മാഞ്ഞു പോയി.
..........................................

Wednesday, December 17, 2014

പേര്

പേരമകന്‍ ഓടി വന്നു വാപ്പുമ്മയുടെ കവിളില്‍ പിടിച്ചു ചോദിച്ചു ......
" വാപ്പുമ്മ  വാപ്പുമ്മയുടെ പേരെന്താണ്...?"
വാപ്പുമ്മ പല്ലില്ലാത്ത  മോണ കാട്ടി ചിരിച്ചു...

Tuesday, December 9, 2014

ഭൂമി


ചൊവ്വയിലെത്തിയ മനുഷ്യനുണ്ടായ ആദ്യത്തെ നൊസ്റ്റാല്‍ജിയ...

Sunday, December 7, 2014

ഉണ്ടില്ല


സദാചാരം......... ഉണ്ടില്ല
അഴിമതി........... ഉണ്ടില്ല
മദ്യനിരോധനം.......ഉണ്ടില്ല
സ്ക്കൂളില്‍ തല്ലല്‍........ ഉണ്ടില്ല
നിയമം..........  ഉണ്ടേയില്ല

Friday, December 5, 2014

ചലനങ്ങള്

ചലനമാണ് ജീവിതം ........അല്ലെങ്കില്‍ ഭുമി കറങ്ങാതെ യാകും ,സുര്യന്‍ ഉദിക്കാതെയാകും ,മേഘങ്ങള്‍ വര്‍ഷിക്കാതെയാകും ,നദികള്‍ ഒഴുക്ക് നിര്‍ത്തും ,തിരമാലകള്‍ ഇല്ലാതെയാകും ,കാറ്റ് വീശാതെ യാകും, പൂവുകള്‍ വിരിയാതെ യാകും ,പക്ഷികള്‍ പാടാതെയാകും എന്തിനു സമയം പോലും നിശ്ച്ഛലമാകും എന്നിട്ടും  ..........
......മനുഷ്യാ നീ   എന്തിനു ഉറങ്ങി കിടക്കുന്നു .

വേഗം


ജീവിത പാളത്തിലൂടെ മനസ്സ് മെട്രോ ട്രെയിൻ വേഗത്തിൽ ഓടി........ അപ്പോൾ ശരീരം ഒരു കാള വണ്ടി പിടിച്ചു വന്നു.

Saturday, November 29, 2014

സ്നേഹം

കുറച്ചു  മധുരം...........കുറച്ചു   ഉപ്പ്...........ഇട്ടു ...........  ഇട്ടില്ല.

Sunday, September 7, 2014

നിർഭയ

കാലിൽ  പാദസരത്തിന്  പകരം അവൾ  ബൂട്ട്സ് അണിഞ്ഞു .ദുപട്ടക്ക്‌ പകരം സർക്കാർ  മുദ്രയുള്ള  തൊപ്പി .കണ്ണെഴുതിയില്ല  പൊട്ടുകുത്തിയില്ല ....പാൻറ്സ്സും  ശർട്ടും  ബെൽട്ടും .... റോഡിൽ  പോരിവെയില്ലത്തു വാഹനങ്ങൾ  നിയന്ത്രിച്ചു  അവൾ  നിന്നു .തെല്ലിടെ  ശ്രദ് ധ  പോകാതെ തിരക്കു  പിടിച്ച   ട്രാഫിക്കിൽ  അവൾ ഭയപെട്ടത് ചൂഴന്നുള്ള ആ  നോട്ടം മാത്രം .

Saturday, March 22, 2014

കലണ്ടര്‍



     

ദിനാചരണങ്ങള്‍ ചുവരില്‍ ഒതുങ്ങി............ഈ ഞാനും.




Friday, March 21, 2014

ജീവിതം

ഞാന്‍ എഴുതിയ കഥ...........ഒരു നാനോ കഥ.

ആരും വായിക്കാത്ത കഥ.

-->


Tuesday, March 4, 2014

രണ്ടാം വരവ്


അവള്‍ മെല്ലെ വലത് കാല്‍ എടുത്ത് വച്ചു.ഇന്ന് അവള്‍ക്ക് ആടയാഭരണങ്ങളോ കൊട്ടും കുരവയും ആനയും അമ്പാരിയുമോ ഒന്നുമില്ല ,സ്വീകരിക്കാന്‍ സ്വര്‍ണ്ണതളികയും.കാര്‍മേഘം പോലെ മൂടികെട്ടിയ മുഖവും പെയ്യാന്‍ വെമ്പി നില്ക്കുന്ന കണ്ണുകളുമായി അവള്‍ അവന്റെ കൈ പിടിച്ച് അകത്തേക്ക് കയറി.മനസ്സില്‍ ഇടിമുഴക്കം പോലെ അമ്മയുടെ ശബ്ദവും ..."താഴുക ഭൂമിയോളം”.

Friday, February 28, 2014

ആയ


മകന്റെ വിശപ്പിന് മുന്നില്‍ തോല്‍ക്കുന്ന അമ്മ.

Tuesday, February 25, 2014

സ്വാതന്ത്രം

വിലക്കുകള്‍ എതിര്‍ത്തു അവന്‍ മഴയത്തേക്കോടി . മഴ കോള്ളുന്നത് അവന്റെ സ്വാതന്ത്രമാണ്.

Saturday, January 4, 2014

ചൂല്


അവള്‍ അതെടുത്ത് മൂലയില്‍ ഇട്ടു.
ഉയര്‍ത്താന്‍ അനവധി അവസരങ്ങള്‍ ഉണ്ടായിട്ടും.