FOLLOWERS

Monday, May 31, 2010

വേഴാമ്പല്‍

വേഴാമ്പല്‍ ഇര തേടാന്‍ ഇറങ്ങി .പെണ്‍ വേഴാമ്പല്‍ കൂട്ടില്‍ അടയിരിക്കുകയാണ് .അവള്‍ ആണ്‍വേഴാമ്പല്‍നെയും കാത്തു കൊക്ക് പുറത്തേക്കിട്ടു കാത്തിരിപ്പായി.
തുളസി പതിയെ ഉമ്മറപ്പടിയിലേക്ക് നടന്നു .കൊച്ചുങ്ങളുടെ അച്ഛന്‍ ഇത് വരെ എത്തിയിട്ടില്ല . തുളസിത്തറയിലെ തിരി താഴാന്‍ തുടങ്ങി .രാവിലെ എന്തോ ആവശ്യത്തിനു തന്‍റെ താലിയുമായി പോയതാണ് .എന്താണിത്ര വൈകുന്നത് ,അവള്‍ ചിന്തിച്ചു .
ഇരുട്ടിന്‍റെ ഭീകരത കൂടി വരുന്നു .ഒരു നിഴല്‍ പോലെ അയാള്‍ കയറി വന്നു .കാലുകള്‍ മണ്ണില്‍ ഉറക്കാതെ ആടി ആടി യാണ് വരവ് .പാട്ടും പാടിയുള്ള ആ വരവ് കണ്ടാലറിയാം ഇന്നും മൂക്കറ്റം കുടിച്ചിട്ടാണ് വരുന്നത്‌; തുളസിക്ക് സങ്കടം വന്നു ആകെ ഉണ്ടായിരുന്ന താലിയും പോയി .അയാള്‍ നേരെ കയറി കട്ടിലില്‍ പോയി കിടന്നു .
അങ്ങ് ദൂരെ ദൂരെ മരപ്പൊത്തില്‍ ആണ്‍ വേഴാമ്പല്‍ പറന്നിറങ്ങി .കൊക്കില്‍ ഒളിപ്പിച്ച അനേകം പഴങ്ങളുമായി....

6 comments:

  1. This comment has been removed by the author.

    ReplyDelete
  2. nicely written....simple language but very touching.expecting more gud blogs from you.All the best.

    ReplyDelete
  3. "ആകെ ഉണ്ടായിരുന്ന താലിയും പോയി"
    കട്ടിലില്‍ ഏങ്ങലടിച്ചുകരയാതെ, ചൂലെടുക്കാമായിരുന്നില്ലേ..?

    ReplyDelete
  4. കഥകള്‍ എല്ലാം വായിച്ചു. നന്നാവുന്നുണ്ട്. കൂടുതല്‍ വായുക്കുക.

    ReplyDelete