
രമ മകനെ സ്ക്കൂളില്‍ പറഞ്ഞയക്കുന്ന തിരക്കിലാണ് . അവനെ സ്ക്കൂള് വണ്ടിയില്‍ യാത്ര അയക്കും മുമ്പ് രമ അവനെ ഓര്‍മിപ്പിച്ചു .മോനെ സുക്ഷിച്ചു പോകണം ,സ്ക്കൂള് വിട്ടു എങ്ങോട്ടും പോകരുത്, കുട്ടുകാരുടെ കുടെ നില്‍ക്കണം ,അധ്യാപകര്‍ പറയുന്നത് അനുസരിക്കണം ......അവന് തലയാട്ടി .
വൈകുന്നേരം വണ്ടി കാത്തു നില്ക്കുമ്പോള് അവന് ഉറുമ്പുകള്‍ നിര നിരയായി പോകുന്നത് കണ്ടു .ഒട്ടും കുട്ടം തെറ്റാതെ അവ നീങ്ങി .അവനു ഒരു രസം തോന്നി .അവന് ഒരു വടിയെടുത്ത് ഉറുമ്പുകള്‍ പോകുന്ന വഴിയില്‍ ഒരു വര വരച്ചു .ഉറുമ്പുകള്‍ വഴി തെറ്റി അങ്ങോട്ടും ഇങ്ങോട്ടും പായാന്‍ തുടങ്ങി അപ്പോള്‍ എവിടെ നിന്നോ നിയന്ത്രണം തെറ്റിയ ഒരു വാന്‍ അവരുടെ ഇടയിലേക്ക് പാഞ്ഞു കയറി .......