
സുബഹ് ബാങ്ക് കേട്ടപ്പോള്‍ ആണ് പാറുഅമ്മ എണീറ്റത് .മുറ്റമടിച്ചു കഞ്ഞിക്കു തീ കൂട്ടി ചായ തിളപ്പിച്ച് എല്ലാവര്‍ക്കും വേണ്ട ഭക്ഷണം തയ്യാറാക്കി എല്ലാവരെയ്യും യാത്ര അയച്ചു അവള്‍ മറ്റു പണിയിലേക്ക് തിരിഞ്ഞു .പുര തുത്ത് വാരി പാത്രമോതുക്കി അലക്കി കഴിഞ്ഞപ്പോള്‍ ളോഹ്ര്‍ ബാങ്ക് കേട്ടത് .ഭക്ഷണം കഴിച്ചു ഉച്ച മയക്കം കഴിഞ്ഞു എഴുന്നേറ്റു അവള്‍ എല്ലാവരെയും കാത്തിരിക്കാന്‍ തുടങ്ങി .
അസര്‍ ബാങ്ക് കെട്ടപോള്‍ അവള്‍ എല്ലാവര്‍ക്കും വേണ്ട ചായയും പലഹാരങ്ങളും ഉണ്ടാക്കി വച്ചു .എല്ലാവരും കൂടണഞ്ഞു .മഗ്ഗരിബു ബാങ്ക് കെട്ടപോള്‍ അവര്‍ ഉമ്മറ കോലായില്‍ ദീപം കത്തിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി .ഇശാക്ക് എല്ലാവരും ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ പോയി .പാറുഅമ്മയുടെ ഒരു ദിവസം അങ്ങനെ അവസാനിച്ചു .വീണ്ടും സുബഹ് ബാങ്ക് കേട്ടു ....